2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

കവിതയിലെ ആധുനീകത




കവിത എന്നാല്‍ എന്തായിരിക്കണം. കുറെ പദങ്ങള്‍  നിരത്തി വച്ചാല്‍ മാത്രം അത് കവിത ആകുമോ?
ആധുനീകം എന്ന്  അഭിപ്രായപ്പെടുംപോഴും അതിന്‍റെ നാരയവേരായ പ്രചീനതയെ നഷ്ടപ്പെടുത്തിക്കൊണ്ടാവരുത്.
മാതാപിതാക്കള്‍ക്ക് പ്രായമായാല്‍ അവര്‍ അവരല്ലതാകുമോ?.
മലയാള കവിതകള്‍ വൃത്ത-പദ-ച്ഛന്ധോലങ്കകാരങ്ങലാല്‍ നിബിടം ആയിരുന്ന കാലങ്ങള്‍ അസ്തമിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം
ഒരു കവിതയ്ക്ക് പൂര്‍ണ രൂപം കൈവരനമെങ്കില്‍ അതിനെ ഒരു ചട്ടക്കൂടില്‍ ഒതുക്കി നിര്‍ത്തണം.
അതാണ്‌ വൃത്തം. "പദ്യം വാര്‍ക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊല്‍വത്". എന്നാണ് പ്രമാണം.
ഭാഷ വൃത്തങ്ങള്‍ എന്നും, സംസ്കൃത വൃത്തങ്ങള്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്.
കേക, കാകളി, മഞ്ജരി, നതോന്നത. എന്നിവയാണ് ഭാഷാവൃത്തങ്ങള്‍ ആയി അന്ഗീകരിച്ചവ.
സംസ്കൃത വൃത്തങ്ങള്‍ നിരവതി ഉണ്ട്. സ്രെഗ്ദ്ധര, മാലിനി, പുഷ്പിതാഗ്ര, ശാര്‍ദൂലവിക്രീടിതം, വസന്ത തിലകം, മനിരന്ഗ് എന്നിവയാണ്
ഇവയില്‍ ചിലത്.
വൃത്തം എന്നാല്‍ എന്ത് എന്നുള്ളത് ഒരു ഉദാഹരണത്തിലൂടെ നമുക്ക് മനസ്സിലാക്കാം.

കേകയുടെ ലക്ഷണം നോക്കുക.
മൂന്നും രണ്ടും രണ്ടും മൂന്നും
രണ്ടും രണ്ടെന്നെഴുത്തുകള്‍
പതിന്നാലിനു ആറു ഗണം
പാദം രണ്ടിലും ഒന്ന് പോല്‍
നടുക്ക് യെതി പദാദി പൊരുത്തമിതു കേകയാം.
മുകളില്‍ കാണുന്ന സംഖ്യകള്‍ കൂട്ടി നോക്കിയാല്‍ പതിന്നാലു എന്ന അക്കം കിട്ടും.
അതായത് കവിതയിലെ അക്ഷരങ്ങള്‍ എണ്ണി നോക്കിയാല്‍ ഒരു വരിയില്‍ പതിന്നാലു അക്ഷരം വീതം ഉണ്ടായിരിക്കണം എന്ന് സാരം.
മാത്രമല്ല നടുക്ക് യെതി (നിര്‍ത്തു) ഉണ്ടാവുകയും, വരികള്‍ രണ്ടും സമമാവുകയും, ഓരോ വരിയിലും മൂന്നും രണ്ടും വീതമുള്ള
ആറു ഗണങ്ങലും ഉണ്ടായിരിക്കണം.
എന്താണ് ഗണങ്ങള്‍ . എങ്ങങ്ങനെ ഗണം തിരിക്കാം.

ഒരു കവിത കണ്ടാല്‍ അതിലെ ഓരോ വരിയിലേയും അക്ഷരങ്ങളെ രണ്ടിന്‍റെയും, മൂന്നിന്റെയും സെറ്റ് ആക്കി തിരിക്കുക.
തിരിക്കുമ്പോള്‍ ചില്ലക്ഷരങ്ങള്‍, മുകളില്‍ ചന്ദ്രക്കല ഉള്ള അപൂര്‍ണ അക്ഷരങ്ങള്‍ എന്നിവ കൂട്ടാന്‍ പാടുള്ളതല്ല.
അങ്ങനെ ഗണം തിരുച്ചു നോക്കുമ്പോള്‍ ഓരോ വരിയിലും ആറു തുല്യ സെറ്റുകള്‍ ഉണ്ട് എങ്കില്‍ അത് കേക വൃത്തം ആയിരിക്കും.
പിന്നീട് അത് ഉറപ്പു വരുത്താന്‍ വേണ്ടി ലഖു-ഗുരു സമ്പ്രദായം സ്വീകരിക്കണം.
എന്താണ് ലഖുവും ഗുരുവും
ഉച്ചാരണത്തില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചില്‍, നീട്ടി ഉച്ചരിക്കുന്നത് ഗുരുവും, കുറുക്കി ഉച്ചരിക്കുന്നത് ലഖുവും.
ഇങ്ങനെ ഗണം തിരിച്ച ശേഷം ഉച്ചാരണത്തെ അടിസ്ഥാനമാക്കി നമുക്ക് ഓരോ സെറ്റും ഏതു ഗണത്തില്‍ പെടുന്നു എന്ന് മനസ്സിലാക്കാം
യ ഗണം, ത ഗണം, ര ഗണം, ഭ ഗണം, ജ ഗണം, സ ഗണം, ഗ ഗണം, ല ഗണം. ഇവയാണ് ഗണങ്ങള്‍ എന്നറിയപ്പെടുന്നവ.
നമ്മള്‍ തിരിച്ചു വെച്ചിരിക്കുന്ന ഗണങ്ങള്‍ ഇവയില്‍ ഏതില്‍ പെടുന്നു എന്ന് എങ്ങനെ മനസ്സിലാക്കാം.
കവിതയുടെ തുടക്കം തന്നെ നീട്ടിയ മട്ടില്‍ ആണെങ്കില്‍ ആദ്യ ഗുരു, കുറുക്കിയ മട്ടില്‍ എങ്കില്‍ ആദ്യ ലഖുവും ആയിരിക്കും.
ആദ്യ ലഖു എങ്കില്‍ അത് യ ഗണം എന്നും ആദ്യ ഗുരു എങ്കില്‍ അത് ഭ ഗണം എന്നും നമുക്ക് ഉറപ്പിക്കാം
അത് പോലെ തന്നെ മധ്യ ലഖു വന്നാല്‍ അത് ത ഗണം എന്നും മധ്യ ഗുരു വന്നാല്‍ അത് ജ ഗണം എന്നും പറയാം
അന്ത്യ ലഖു വന്നാല്‍ ര ഗണം എന്നും അന്ത്യ ഗുരു വന്നാല്‍ അതിനെ സ ഗണം എന്നും കണക്കാക്കാം.
ഇനി സര്‍വ ലഖു ആണെങ്കില്‍ അത് ഗ ഗണവും, സര്‍വ ഗുരു ആണെങ്കില്‍ അത് ല ഗണവും ആകുന്നു.
ഈ ചട്ടക്കൂട്ടില്‍ നിന്ന് കവിത എഴുതാന്‍ അല്പം ബുദ്ധിമുട്ടുകള്‍ ഉണ്ട്. അതിനാലായിരിക്കാം ഇന്നുള്ളവര്‍ ഇതൊന്നും
കവിതയ്ക്ക് മാനടെണ്ടമല്ല എന്ന് വാദിക്കുന്നത്.
പ്രാചീന കവിത്രയങ്ങലായ തുഞ്ചന്‍, കുഞ്ചന്‍, ചെറുശ്ശേരി, ആധുനീക കവിത്രയങ്ങലായ ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍,
എന്നിവര്‍ ഈ വലയം ഭേടിചിരുന്നില്ല എന്ന് വേണം കരുതാന്‍. എന്നാല്‍ പിന്നീടു വന്നവര്‍ പലരും(ചെമ്മനം ചാക്കോ ഉള്‍പ്പടെ)
ഈ മാര്‍ഗം സ്വീകരിചിരുന്നതായി കാണാം. എന്നാല്‍ ഇന്ന് കാണുന്ന പല കവിതകളും തോന്നും പാലിക്കുന്നതായി കാണുന്നില്ല.

അമ്മ


കവിത  

"മാതൃ സ്നേഹം പോലെ മറ്റൊന്നതേതുണ്ട്
മാതാവിനെ പോലെ കാരുണ്യ നിധിയായി
ആരുണ്ട്‌ ഭൂലോക വസതിയില്‍ ഒരു സ്നേഹ പൂര്‍ണ കുംഭം എന്നും നീ തന്നെ ജനനി"

പത്തു മാസം എന്നെ തങ്ങിയ നാളെത്ര
ദുര്‍ഖട നേരമാന്നെന്കിലും നിന്നുടെ
ആത്മാവിന്‍ നിര്‍വൃതി ആരറിന്ജീടുന്നു
ഈയുള്ളവന്‍ പോലും അറിയാതവാഴുന്നു

ഉള്ളില്‍ കിടന്ന നാള്‍ ഉള്ളം മെതിച്ചിവന്‍
പിള്ളയായപ്പോള്‍ നിന്‍ നെഞ്ചില്‍ മെതിച്ചിവന്‍,
നിന്നുടെ മടിയിലിരിക്കുന്നനേരത്ത് മണ്ണിലെ
മന്നനാണീയിവന്‍  ഈയിവന്‍ സത്യമായ്‌


വൈരവും രത്നവും രമ്യ ഹര്മ്യങ്ങളും
ചെയ്തിടാം നിന്നുടെ സന്തോഷ വായ്പിനായ്‌
പകരമായ്‌ പലതു ഞാന്‍ ഏകിയാലും
എന്‍റെ കടമയാം കടപ്പാടൊഴിഞ്ഞിടുമോ?


ദിവ്യമാം സ്നേഹത്തിനു കൈകാലുകള്‍ നല്‍കി
അമ്മയെന്നൊരു നാമമേകി പടച്ചൊരു
അപ്പരാത്മാവിന്നോരായിരം
സ്തുതി ഗീതമുയരുന്നിതെന്‍ മന- 
 കോവിലില്‍ നിന്നുമേ......

2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഭൂകമ്പം



ചിന്തിക്കിലപാരം മര്‍ത്യവാഴ്ച്ചയീ-
മന്നില്പ്പിടയുംഹൃദയത്താല്‍  തേടുന്നു പുതുമയെ
മറക്കുകയാണോ പഴമെയെയിക്കൂട്ടര്‍ തള്ളി-
പ്പറയുന്നവര്‍  പെറ്റമ്മയെ പോലും......

ഇതാണ് ലോകമെന്നു ചിലരിതല്ല ലോകമെന്നു പലരെ-
രെങ്കിലെന്തന്നറിയാനുഴലുന്നവര്‍ നാലു പാടും
 തേടുന്നു പുതുമയെ

"മടങ്ങുക.....മടങ്ങുക നീ മണ്ണിന്‍റെ
മടിയിലേക്ക്ഉറ്റു നോക്കുക"

സര്‍വതുമേകിയോരമ്മ... അമ്മ തന്‍ 
വിറയാര്‍ന്ന  ഗദ്ഗതം  ആരറിന്ജീടുന്നു?
ശാസ്ത്ര പരീക്ഷണങ്ങളും, നവീകരണങ്ങളും-
മര്ദമേല്പ്പിച്ചവളുടെ മാറില്‍ മുറിവുകള്‍  തീര്ത്തു.
സ്വന്തമായ് തന്നുടെ ശവക്കുഴി തോണ്ടുന്ന-
നന്ദിയില്ലാ പരിഷകള്നാലുപാടും.

" മടങ്ങുക.....മടങ്ങുക നീയീ-
മണ്ണിന്റെ മടിയിലേക്ക്ഉറ്റു നോക്കുക....."

ആറ്റു നോറ്റു പോറ്റിയ കുഞ്ഞിന്റെ ദുര്‍വിധി കണ്ടാ-                                                                      ര്‍ത്തലച്ചു കരയുന്നമ്മയാം ധര.
ശോകം തുള്ളി തുളുമ്പുന്ന ക്ഷോണി-
തന്‍ ഉള്ത്തരിന്‍  നോവുകളാരറിവൂ -
സര്വതും നിനക്കെകി ഞാന്നീയതിനെ-
സര് നാശം ചെയ്തു വലിച്ചെറിഞ്ഞു നാല് പാടും
വേണ്ടവരതിനെയെടുത്തു പരിപാലിച്ചവരാനി-
 ന്നുത്തമര്‍ നീ അധമനായ് തീര്ന്നു.

"മടങ്ങുക...മടങ്ങുക....നീയീ-
മണ്ണിന്റെ മടിയിലേക്ക്ഉറ്റു നോക്കുക

ഒരു നാള്‍ ക്രുദ്ധയായവള്‍ തന്‍ മക്കള്‍ ‍‍തന്‍  ചെയ്തികളില്‍‍-
വിഷന്നയായ്
തള്ളി വിട്ട ഗര് പാത്രത്തിങ്കലേക്ക്   തന്നവരെ പിടിച്ചിട്ടു.
ഇന്നും തുടരുന്നു മക്കള്‍ തന്‍ ദുര്‍വൃത്തി 
ദുര്‍ വിധി  തേടാനൊരുങ്ങിയ  കോലങ്ങള്‍
വീണ്ടുമാ അമ്മ വിലപിച്ചു കൈകള്ഉയര്ത്തുന്നു
വീണ്ടും ഒരു കൂട്ടം മക്കളെ പിടിക്കുവാന്‍ .....

 "മടങ്ങുക...മടങ്ങുക...നീയീ-
മണ്ണിന്‍റെ  മടിയിലേക്ക്ഉറ്റു നോക്കുക "