2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ഭൂകമ്പം



ചിന്തിക്കിലപാരം മര്‍ത്യവാഴ്ച്ചയീ-
മന്നില്പ്പിടയുംഹൃദയത്താല്‍  തേടുന്നു പുതുമയെ
മറക്കുകയാണോ പഴമെയെയിക്കൂട്ടര്‍ തള്ളി-
പ്പറയുന്നവര്‍  പെറ്റമ്മയെ പോലും......

ഇതാണ് ലോകമെന്നു ചിലരിതല്ല ലോകമെന്നു പലരെ-
രെങ്കിലെന്തന്നറിയാനുഴലുന്നവര്‍ നാലു പാടും
 തേടുന്നു പുതുമയെ

"മടങ്ങുക.....മടങ്ങുക നീ മണ്ണിന്‍റെ
മടിയിലേക്ക്ഉറ്റു നോക്കുക"

സര്‍വതുമേകിയോരമ്മ... അമ്മ തന്‍ 
വിറയാര്‍ന്ന  ഗദ്ഗതം  ആരറിന്ജീടുന്നു?
ശാസ്ത്ര പരീക്ഷണങ്ങളും, നവീകരണങ്ങളും-
മര്ദമേല്പ്പിച്ചവളുടെ മാറില്‍ മുറിവുകള്‍  തീര്ത്തു.
സ്വന്തമായ് തന്നുടെ ശവക്കുഴി തോണ്ടുന്ന-
നന്ദിയില്ലാ പരിഷകള്നാലുപാടും.

" മടങ്ങുക.....മടങ്ങുക നീയീ-
മണ്ണിന്റെ മടിയിലേക്ക്ഉറ്റു നോക്കുക....."

ആറ്റു നോറ്റു പോറ്റിയ കുഞ്ഞിന്റെ ദുര്‍വിധി കണ്ടാ-                                                                      ര്‍ത്തലച്ചു കരയുന്നമ്മയാം ധര.
ശോകം തുള്ളി തുളുമ്പുന്ന ക്ഷോണി-
തന്‍ ഉള്ത്തരിന്‍  നോവുകളാരറിവൂ -
സര്വതും നിനക്കെകി ഞാന്നീയതിനെ-
സര് നാശം ചെയ്തു വലിച്ചെറിഞ്ഞു നാല് പാടും
വേണ്ടവരതിനെയെടുത്തു പരിപാലിച്ചവരാനി-
 ന്നുത്തമര്‍ നീ അധമനായ് തീര്ന്നു.

"മടങ്ങുക...മടങ്ങുക....നീയീ-
മണ്ണിന്റെ മടിയിലേക്ക്ഉറ്റു നോക്കുക

ഒരു നാള്‍ ക്രുദ്ധയായവള്‍ തന്‍ മക്കള്‍ ‍‍തന്‍  ചെയ്തികളില്‍‍-
വിഷന്നയായ്
തള്ളി വിട്ട ഗര് പാത്രത്തിങ്കലേക്ക്   തന്നവരെ പിടിച്ചിട്ടു.
ഇന്നും തുടരുന്നു മക്കള്‍ തന്‍ ദുര്‍വൃത്തി 
ദുര്‍ വിധി  തേടാനൊരുങ്ങിയ  കോലങ്ങള്‍
വീണ്ടുമാ അമ്മ വിലപിച്ചു കൈകള്ഉയര്ത്തുന്നു
വീണ്ടും ഒരു കൂട്ടം മക്കളെ പിടിക്കുവാന്‍ .....

 "മടങ്ങുക...മടങ്ങുക...നീയീ-
മണ്ണിന്‍റെ  മടിയിലേക്ക്ഉറ്റു നോക്കുക "   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ