2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

അമ്മ


കവിത  

"മാതൃ സ്നേഹം പോലെ മറ്റൊന്നതേതുണ്ട്
മാതാവിനെ പോലെ കാരുണ്യ നിധിയായി
ആരുണ്ട്‌ ഭൂലോക വസതിയില്‍ ഒരു സ്നേഹ പൂര്‍ണ കുംഭം എന്നും നീ തന്നെ ജനനി"

പത്തു മാസം എന്നെ തങ്ങിയ നാളെത്ര
ദുര്‍ഖട നേരമാന്നെന്കിലും നിന്നുടെ
ആത്മാവിന്‍ നിര്‍വൃതി ആരറിന്ജീടുന്നു
ഈയുള്ളവന്‍ പോലും അറിയാതവാഴുന്നു

ഉള്ളില്‍ കിടന്ന നാള്‍ ഉള്ളം മെതിച്ചിവന്‍
പിള്ളയായപ്പോള്‍ നിന്‍ നെഞ്ചില്‍ മെതിച്ചിവന്‍,
നിന്നുടെ മടിയിലിരിക്കുന്നനേരത്ത് മണ്ണിലെ
മന്നനാണീയിവന്‍  ഈയിവന്‍ സത്യമായ്‌


വൈരവും രത്നവും രമ്യ ഹര്മ്യങ്ങളും
ചെയ്തിടാം നിന്നുടെ സന്തോഷ വായ്പിനായ്‌
പകരമായ്‌ പലതു ഞാന്‍ ഏകിയാലും
എന്‍റെ കടമയാം കടപ്പാടൊഴിഞ്ഞിടുമോ?


ദിവ്യമാം സ്നേഹത്തിനു കൈകാലുകള്‍ നല്‍കി
അമ്മയെന്നൊരു നാമമേകി പടച്ചൊരു
അപ്പരാത്മാവിന്നോരായിരം
സ്തുതി ഗീതമുയരുന്നിതെന്‍ മന- 
 കോവിലില്‍ നിന്നുമേ......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ